പുഴകളും, തോടുകളും, ചെറുചാലുകളും, മടക്കുകളായി കിടക്കുന്ന മലകളും, റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച, പ്രക്രുതി രമണീയമായ എന്റെ ഗ്രാമത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

Wednesday, August 23, 2006

അഭിമാനം

ഭാരതത്തിനു പുറത്തുള്ള എല്ലാ ഭാരതീയരേയും പോലെ ഞാനും, എന്റെ രാജ്യം, അവിടത്തെ ജനങ്ങള്‍, അവരുടെ കഴിവുകള്‍, ഭാഷ, വേഷം, ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, എന്നിവയില്‍ അഭിമാനിക്കുന്നു. പുറം രാജ്യത്തായിരിക്കുമ്പോള്‍, സ്വന്തം രജ്യത്തോട് കൂടുതല്‍ സ്നേഹം തോന്നുന്നു. കാരണം പലതായിരിക്കാം. മറ്റു പല രാജ്യത്തുള്ള ജനങ്ങളും, അവരുടെ ജീവിതവും, സംസ്കാരവും വെച്ചുനോക്കുമ്പോള്‍, നമ്മുടേതാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു. (കാക്കയ്കും തന്‍ കുഞ്ഞ് പൊങ്കുഞ്ഞാണല്ലോ!).
ഞാന്‍ ഒരിന്ത്യക്കാരനായതില്‍ അഭിമാന പുളകിതനായ ഒരു സംഭവം പറയാം. ഞാനും ചങ്ങാതിയും, ഞങ്ങളുടെ കമ്പനി ഏറ്റെടുത്ത വര്‍ക്ക് ചെയ്യുന്നതിന്നായി, ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലേക്ക് പോകേണ്ടിവ്ന്നു. കാസബ്ലാങ്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബഗേജ് ക്ലിയറന്‍സില്‍ ഞങ്ങളെത്തി. ബാഗ് സ്കാന്‍ ചെയ്ത്പ്പോള്‍, അതിനകത്തുള്ള ടൂള്‍സും മറ്റ് ഇലക്ട്രോണിക് എക്യുപ്മെന്റ്സും പാരയായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്തന്‍ ബാഗിന്റെ കെട്ടഴിക്കുവാന്‍ പറഞ്ഞു. (എല്ലായാത്രക്കാരോടും അയാളത് പറയുന്നുണ്ടായിരുന്നു). കെട്ടഴിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പായി പാസ്പോര്‍ട് ചോദിച്ചു. ഞാന്‍ പാസ്പോര്‍ട് എടുത്തുകൊടുത്തു. ഇന്ത്യന്‍ മുദ്ര കണ്ടയുടനെ അദ്ദേഹം പറഞ്ഞു, ഓ: ഇന്ത്യന്‍ പസ്പോര്‍റ്ട്, വെരിഗുഡ്, എനിക്കറിയാം ഇന്ത്യക്കാരെ, വളരെ നല്ലവര്‍, നിന്റെ ബാഗ് തുറക്കേണ്ട, നീ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു, നീ പൊക്കോളൂ. അപ്പോള്‍ എന്റെ തല വാനോളമുയര്‍ന്നു. ചുറ്റുപാടും ഒന്നുനോക്കി, ഗമയില്‍ പുറത്തേക്ക് നടന്നു.

5 Comments:

Blogger myexperimentsandme said...

ഐറ്റിയൊക്കെ വന്നതില്‍ പിന്നെ ഇന്ത്യക്കാരെന്ന് പറഞ്ഞാല്‍ നാലുപേരറിയും. ഇന്ത്യക്കാര്‍ക്കൊക്കെ ഭയങ്കര ബുദ്ധിയാണെന്നാണ് ജപ്പാന്‍‌കാര്‍ പറയുന്നത്. എന്റെ ബുദ്ധി എനിക്കല്ലേ അറിയൂ. പക്ഷേ അതിലും ബുദ്ധിമാനായതു കാരണം ഞാന്‍ കുറച്ച് വെയിറ്റൊക്കെ ഇട്ട് “ഓ അങ്ങിനെയൊന്നുമില്ലെന്നേ, പക്ഷേ അങ്ങിനെയൊക്കെത്തന്നെയാണെന്നേ” എന്നുള്ള സ്റ്റൈലില്‍ അങ്ങ് നില്‍ക്കും. എങ്ങിനെയുണ്ട് എന്റെ ബുദ്ധി?

പക്ഷേ ഇന്ത്യക്കാരുടെ പേര് ചീത്തയാക്കാനും ഇന്ത്യക്കാര്‍ തന്നെ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. നമ്മളോരോരുത്തരും നമ്മുടെ നാടിന്റെ അംബാസിഡര്‍മാരാണെന്ന് ഓര്‍ത്താല്‍ മതി.

Thursday, August 24, 2006 8:51:00 PM

 
Blogger ചുള്ളിക്കാലെ ബാബു said...

വക്കാരിമാഷിനു തോന്നിയ അതേ ബുദ്ധിയാണ് ഞാനിവിടെ പ്രയോഗിക്കുന്നത്.
ഐ ടി യെക്കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. ഇവിടെയുള്ള കമ്പ്യൂട്ടര്‍ കടകളില്‍ വില്‍ക്കുന്ന, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, തുടങ്ങിയ, ഐ ടി യുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ കൂടുതലും മേഡ് ഇന്‍ ചൈനയാണ്. മേഡ് ഇന്‍ ജപ്പാന്‍ വ...ള...രെ...വി..ര..ള..മാ..ണ്...
വക്കാരിമാഷിനു നന്ദി!

Friday, August 25, 2006 8:27:00 PM

 
Blogger സു | Su said...

സ്വാഗതം :)

Friday, August 25, 2006 9:21:00 PM

 
Blogger ചുള്ളിക്കാലെ ബാബു said...

സു|su വിനു വണക്കം, നന്ദി.

Friday, August 25, 2006 9:40:00 PM

 
Blogger Rasheed Chalil said...

സ്വാഗതം സുഹൃത്തേ..

Saturday, August 26, 2006 11:38:00 AM

 

Post a Comment

<< Home