പുഴകളും, തോടുകളും, ചെറുചാലുകളും, മടക്കുകളായി കിടക്കുന്ന മലകളും, റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച, പ്രക്രുതി രമണീയമായ എന്റെ ഗ്രാമത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

Saturday, August 26, 2006

വിശ്വാസം


ഞാനൊരു ദൈവ വിശ്വാസിയാണോ?
അതെ!
എന്താ കാരണം?
ദൈവത്തില്‍ വിശ്വസിക്കുന്നു അത്ര തന്നെ.
അപ്പോള്‍ എന്താണു ദൈവം?
ദൈവം.......!
ദൈവം അമ്പലങ്ങളിലോ, പള്ളികളിലോ സ്തിരതാമസക്കാരനല്ലെന്നാണ് എന്റെ വിശ്വാസം.
പിന്നെ ദേവാലയങ്ങളോ?
അത് ..നമ്മുടെ ശരീരത്തില്‍ ഓരോ പ്രധാനപ്പെട്ട അവയവങ്ങളുള്ളതുപോലെ ഭൂമിയിലെ പ്രധാനപ്പെട്ട സ്തലങ്ങളാണ്.
വിഗ്രഹാരാധന?
നാട്ടുകാരെയും, വീട്ടുകാരെയും, തന്നെതന്നെയും വിശ്വാസമില്ലാത്തവര്‍ കണ്മുമ്പില്‍ കാണാത്ത ദൈവത്തെ എങ്ങനെ വിശ്വസിക്കാന്‍? അതുകൊണ്ട് ബിംബത്തെ ദൈവമായി കാണുന്നു, ആരാധിക്കുന്നു.
കാഴ്ച്പ്പാടാണ് പ്രധാനം.
ഞാന്‍ ജ്ന്മനാ ഒരു ഇലക്ട്രിഷ്യന്‍ ആയതു കൊണ്ടാണോ എന്നറിയില്ല ഞാന്‍ വിശ്വസിക്കുന്ന ദൈവം അതല്ല.
എന്റെ കുഞ്ഞുന്നാളില്‍ എന്നുവച്ചാല്‍ രണ്ടാം ക്ലാസിലായിരിക്കുമ്പോള്‍ നടന്ന സംഭവമാണ് പിന്നീട് എന്നെ ദൈവവിശ്വാസിയാക്കിയത്. അതിപ്രകാരമാണ്,
വീട്ടിലൊരു ബള്‍ബിന്റെ സ്വിച്ചിനൊരു പ്രശ്നം, എന്തെന്നാല്‍ ഓണ്‍ചെയ്ത് കൈയെടുക്കുമ്പോള്‍ ഓഫ്ഫാകും.ആ സ്വിച്ച് അപ്പോഴത്തെ ലേറ്റസ്റ്റ് മോഡലും ഇപ്പോള്‍ കണനില്ലാത്തതുമായ ഒന്നാണ്. രണ്ടിഞ്ച് നീളംഗുണം വീതി ഗുണം കനം ഉള്ള ഒരു ചതുരക്കട്ട, അതില്‍നിന്ന് പല്ലുപോലുള്ളൊരു സാധനം പുറത്തേക്ക് നീണ്ടുനില്‍ക്കുന്നുണ്ട്. ഇത് താഴേക്കും മുകളിലേക്കും നീക്കിയാണ്‍ ഓണ്‍ ഓഫ്ഫ് ആക്കുന്നത്. ഇതിനു തകരാറ് സംഭവിച്ച അന്നുമുതല്‍ എന്നിലുള്ള ഇലക്ട്രീഷ്യന്‍ ജാകരൂകനായി. വൈദ്യുതിയുമായി ബന്ധമുള്ളതൊന്നും തൊട്ടുകളിക്കാനുള്ള അനുമതിയില്ലായിരുന്നു. മാത്രമല്ല, വയറിംഗ് ചെയ്തവരുടെ അതിബുദ്ധി കാരണം സ്വിച്ച് എന്നില്‍നിന്നും എത്രയോ ഉയരത്തില്‍. ഞാ‍ന്‍ ചെറുതാണെങ്കിലും എന്റെ ബുദ്ധി അന്നേ വലുതായിരുന്നു. അനിയത്തിയെ ഉറക്കിയിട്ട് അമ്മ പുറത്തെവിടെയോ പോയ സമയം, ഞാന്‍ എന്റെ ഐഡിയ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. വല്യച്ചന്‍ വീട്ടില്‍ വന്നാല്‍ ഇരിക്കാറുള്ള ‘വലിയ‘ മരക്കസേര വലിച്ചുകൊണ്ടുപോയി സ്വിച്ചിനു താഴെയുള്ള മരം കൊണ്ടുണ്ടാക്കിയ മേശ (ടേബിള്‍ ‌) യുടെ അടുത്തെത്തിച്ചു. എന്നിട്ട് കസേരയില്‍ കയറി, മേശമേല്‍കയറി സ്വിച്ച് പരിശോധിച്ചു. സംഭവം പിടികിട്ടി, സ്വിച്ച് ഓണ്‍ ചെയ്ത് കൈവിടുമ്പോള്‍ കുറ്ച്ചധികം താഴോട്ട് വരുന്നു, അപ്പോഴാണ് ഓഫ്ഫാകുന്നത്. ഇതിനെന്ത പ്രതിവിധി? ഐഡിയയ്ക് ക്ഷാമമില്ലല്ലോ! എന്റെ ശേഖരത്തില്‍ നിന്നും ഒരു ചെറിയ അലൂമിനിയം കമ്പിക്കഷണം പുറത്തെടുത്തു. എന്നിട്ട് സ്വിച്ച് ഓണ്‍ ചെയ്തിട്ട് താഴോട്ട് വരാതിരിക്കാനായി അതിന്റെ വിടവിലേക്ക് കയറ്റിവെച്ചു കൊടുത്തു. കൈവിട്ടപോള്‍ ഓഫ്ഫായില്ല സംഗതി ഒ.കെ. “ഞാമ്പറയും അമ്മ്യോട്!“ നല്ല ഉറക്കത്തിലാണെന്നു ഞാന്‍ കരുതിയ അനുജത്തിയുടെ ശബ്ദം. ഞാന്‍ ഞെട്ടിയില്ല, ഞാന്‍ പറഞ്ഞു, “പറഞ്ഞോ ആര്‍ക്കാപേടി ഞാനിതുശരിയാക്കിയതല്ലേ“. അമ്മ വന്നപ്പോള്‍ അനുജത്തി വക്കുപാലിച്ചു. അമ്മ വന്നു നോക്കിയപ്പോള്‍ ബള്‍ബ് കത്തുന്നുണ്ട് കുഴപ്പമൊന്നുമില്ല. അമ്മയ്ക് സന്തോഷമായി, ഇവന്‍ മോശക്കാരനല്ലല്ലോ എന്നൊക്കെ വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞില്ല, ഒന്നും പറഞ്ഞില്ല.
പിന്നീട് എനിക്ക് ഇതുകൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമായി. ദിവസത്തില്‍ പലപ്രാവശ്യം ഞാനതു പ്രവര്‍ത്തിപ്പിക്കും. ഒരുദിവസം ഓഫ്ഫ് ചെയ്യാന്നേരത്ത്, ഉള്ളിലേക്ക് കയറ്റിവെച്ച അലൂമിനിയം കമ്പി പുറത്തേക്ക് വരുന്നില്ല. പലപ്രാവശ്യം ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അതിനെ പുറത്തെടുക്കാന്‍ എന്റെ ശക്തി പോരെന്നുറപ്പായ സാഹചര്യത്തില്‍ അമ്മയെ വിളിച്ചു. അമ്മ വന്ന് ഇതില്‍ തൊട്ടതും ദാ കിടക്കുന്നു അമ്മ താഴെ! എന്താണുസംഭവിച്ചതെന്ന് എനിക്കു മനസ്സിലായില്ല, അമ്മയ്കും മനസ്സിലായില്ലെന്നാണ് എനിക്കു തോന്നുന്നത്. പിന്നീട് ലൈന്മാന്‍ (പോലീസാണെന്ന് ഞാന്‍ കരുതി,) വന്നാണ് ഇവനെ പുറത്തെടുത്തത്. അയാള്‍ അമ്മയോട് പറയുന്നത് കേട്ടു, ചെമ്പ്, ഇരുമ്പ്, അലുമിനിയം ഇതെല്ലാം കറണ്ട് പിടിക്കുന്ന സാധനങ്ങളാണ്. കറണ്ടിനെ ഉണ‍ങ്ങിയ ഈര്‍ക്കില്‍ തീപ്പെട്ടിക്കൊള്ളി പ്ലാസ്റ്റിക് ഇതെല്ലാം കൊണ്ട് തൊട്ടാല്‍ കുഴപ്പമല്ല.
ലൈന്മാന്‍ പോയതിന്നുശേഷം അമ്മ എന്നോടു ചോദിച്ചു, അങ്ങനെയാണെങ്കില്‍ അതേ കമ്പികൊണ്ടല്ലേ നീ ഇത്രയുംനാള്‍ കത്തിച്ച്ത്. എന്നിട്ട് നിനക്കെന്താ ഷോക്കടിക്കാതിരുന്നത്? ഞാനെന്തുപരയാന്‍, ഇനിക്കപ്പോഴറിയില്ലല്ലോ മേശപ്പുറത്തുനിന്നതുകൊണ്ടാണ് എനിക്ക് കറണ്ടടിക്കാതിരുന്നതെന്ന്. “കുഞ്ഞ്യോക്ക് എന്തറിയാം, അറിയാതെ ചെയ്ത തെറ്റിന് ദൈവം ക്ഷമിച്ചതായിരിക്കും.“ അമ്മ സമാധാനിച്ചു.
വളര്‍ന്ന് വൈദ്യുതിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഞാനതിനെക്കുറിച്ച് ചിന്തിച്ചത്. ഇവനെ നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്നില്ല, എങ്കിലോ ഇവന്‍ ഇല്ലെന്നു പറയാനൊക്കുമോ? പല രൂപത്തിലും, ഭാവത്തിലും,തൂണിലും,തുരുമ്പിലും ഇവനില്ലേ? കാറ്റായും, വെളിച്ചമായും, ചൂടായും,തണുപ്പായും ഇവന്‍ മാറുന്നില്ലേ? ശിക്ഷകനും, രക്ഷകനും ഇവന്‍ തന്നെയല്ലേ? തെറ്റേത് ശരിയേത് എന്ന് തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഞാന്‍ ചെയ്ത തെറ്റിന് എന്നൊട് ക്ഷമിച്ച ഇവന്‍ ദൈവമല്ലതെ പിന്നാര്?
‘ ദ്വിവ് ഏവം ദൈവം‘ ശ്രീ നിത്യചൈതന്യ യതി എഴുതിയ ഗുരുവും ശിഷ്യനും എന്ന പുസ്തകത്തില്‍ നടരാജഗുരു ദൈവം എന്ന വാക്കിനെ വിസദീകരിച്ചത് ഇങ്ങനെയാണ്, ദ്വിവ് എന്നാല്‍ പ്രകാശം, വെളിച്ചം. ഏവം എന്നാല്‍ എവിടെയും. അതായത് എവിടെയും പ്രകാശം പരത്താന്‍ കഴിവുള്ളതിനെ ദൈവമെന്നു വിളിക്കാം. മനുഷ്യ മനസ്സുകളില്‍ പ്രകാശം പരത്തിയ മഹദ് വ്യക്തികളെ ദൈവമായി ആരാധിക്കുന്നു. അതുപോലെ, ലോകം മുഴുവന്‍ പ്രകാശപൂരിതമാക്കാന്‍ കഴിവുള്ള ഇവനല്ലേ കലികാലദൈവം? ഇവനില്ലാത്ത ലോകം സങ്കല്പിക്കാനൊക്കുമോ?

9 Comments:

Blogger ചുള്ളിക്കാലെ ബാബു said...

ഇതെന്റെ വിശ്വാസത്തിന്റെ പ്രശ്നമാണ്. ആര്‍ക്കും എന്തും പറയാം. കേള്‍ക്കാന്‍ ഞാന്‍ ബാദ്യസ്തനാണ്.

Saturday, August 26, 2006 4:31:00 PM

 
Blogger ബിന്ദു said...

വിശ്വാസമാണ് പ്രധാനം. ധൈര്യമായി വിശ്വസിക്കൂ...:)

Sunday, August 27, 2006 2:33:00 AM

 
Blogger ഇത്തിരിവെട്ടം|Ithiri said...

വിശ്വാസം തന്നെ പ്രധാനം..

Sunday, August 27, 2006 8:06:00 AM

 
Blogger വക്കാരിമഷ്‌ടാ said...

ഇത് ഒരു അടിപൊളി ചിന്തയാണല്ലോ. ഇത് ആദ്യം മുഴുവനില്ലായിരുന്നോ? നേരത്തെ വായിച്ചപ്പോള്‍ എന്തോ ഒരു അപൂര്‍ണ്ണത തോന്നിയിരുന്നു.

ഇങ്ങിനെ നേരില്‍ കാണാത്ത എന്തൊക്കെ കാര്യങ്ങള്‍. പക്ഷേ ചിലത് നേരില്‍ കാണുന്നില്ല എന്നതുകൊണ്ട് മാത്രം വിശ്വസിക്കാത്തവരുണ്ട്. പക്ഷേ അവരും നേരില്‍ കാണാത്ത വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ വഴിയൊക്കെ തന്നെ അതിനെപ്പറ്റി വാദിക്കും :)

നല്ല അവതരണം.

Sunday, August 27, 2006 7:16:00 PM

 
Blogger prapra said...

യതിയുടെ ചിന്തകള്‍ എന്നെ ആകര്‍ഷിച്ചിരുന്നു, ഒരുപാടൊന്നും വായിക്കാന്‍ പറ്റിയില്ലെങ്കിലും. ആദ്ധ്യാത്മികയില്‍ ഉപരി ഒരു സാധാരണ മനുഷ്യനായി പലതും പറഞ്ഞത് കൊണ്ടായിരിക്കാം .
ഫോണ്ട് സൈസ് കൂട്ടിയാല്‍ നന്നായിരുന്നു, വായിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു.

Wednesday, August 30, 2006 6:24:00 PM

 
Blogger പടിപ്പുര said...

This comment has been removed by a blog administrator.

Thursday, August 31, 2006 4:19:00 PM

 
Blogger പടിപ്പുര said...

ദൈവം എന്താണു എന്ന എന്റെ ഒരു സുഹ്രുത്തിന്റെ ചോദ്യത്തിനു, മറ്റൊരു സുഹ്രുത്തിന്റെ ഉത്തരം ഇതായിരുന്നു-
"ദൈവം ഒരു സ്വാന്തനമാണു"
കൂരാക്കൂരിരുട്ടിലെ വെളിച്ചം സ്വാന്തനം തന്നെ.

ഇത്തിരിവെട്ടത്തില്‍ കണ്ടത്‌ പോലെ, വിശ്വാസം തന്നെ പ്രധാനം...

Thursday, August 31, 2006 4:24:00 PM

 
Blogger ചുള്ളിക്കാലെ ബാബു said...

വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നവന്റെ അന്ധവിശ്വാസം.

വക്കാരിമാഷേ, ഒറ്റദിവസം കൊണ്ട് എഴുതി തീര്‍ക്കാന്‍ പറ്റിയില്ല. കീബോഡ് വഴങ്ങുന്നില്ല.(കുറ്റം കീബോഡിനിരിക്കട്ടെ.) മാത്രമല്ല, ഇവന്‍ ഫ്രാന്‍സിയാണ്. അക്ഷരങ്ങള്‍ അച്ചടിച്ച കട്ടകള്‍ ചിലതൊക്കെ സ്ഥാനം മാറിയിട്ടാണുള്ളത്. ആദ്യം അപൂര്‍ണമായതുകൊണ്ടുതന്നെയാണ് അങ്ങനെ തോന്നിയത്.
യതി അതേപുസ്തകത്തില്‍ പറഞ്ഞിട്ടുള്ള വേറൊരു കാര്യമാണ് ഇരുട്ട് ഉണ്ടെങ്കില്‍ മാത്രമേ വെളിച്ചത്തിനു പ്രസക്തിയുള്ളൂ എന്ന്.


എന്റെ അഭിപ്രായത്തോട് ചെറിയതോതിലെങ്കിലും പിന്തുണ പ്രഖ്യാപിച്ച ബിന്ദു ,ഇത്തിരിവെട്ടം ,വക്കാരിമഷ്ടാ ,prapra ,പടിപ്പുര എന്നിവര്‍ക്ക് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു.

Thursday, August 31, 2006 10:03:00 PM

 
Blogger Thulasi said...

ബാബു,ഞാനും ബാബു പഠിച്ച അതേ സ്കൂളില്‍ പഠിച്ച മടിക്കൈ കക്കാട്ടു ദേശക്കാരനാണ്.ഇവിടെ കാണാന്‍ കഴിഞതില്‍ സന്തോഷം.

Tuesday, September 12, 2006 8:16:00 AM

 

Post a Comment

Links to this post:

Create a Link

<< Home